Breaking News

വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ തീപിടുത്തം മൂന്ന് ഏക്കറോളം കത്തിനശിച്ചു മലയോരത്ത് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു





വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് ഏക്കറോളം പ്രദേശം കത്തിനശിച്ചു. ഇതിൽ റബ്ബറും ഉൾപ്പെടുന്നു. ആളപായമില്ല. നാട്ടുകാരും പോലീസും വെള്ളരിക്കുണ്ടിലെ വ്യാപാരികളും സമയോചിതമായി ഇടപെട്ടതിനെ തുടർന്നാണ് വലിയ രീതിയിൽ തീ പടരുന്നത് ഒഴിവായത്. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ കെ.ആർ വിനു മുൻ മെമ്പർ ടോമി എന്നിവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായി കെടുത്തുകയും മറ്റ് സ്ഥലങ്ങളിൽ തീ പടരുന്നത് പ്രതിരോധിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫിൻ്റെ നേതൃത്വത്തിൽ ഫയർമാൻമാരായ വി.വി ദിലീപ്, വി.സുരേഷ്, ദേവദത്ത്.പി, ഡ്രൈവർ ഇ.പ്രസീദ്, ഹോം ഗാർഡ്മാരായ പി.കൃഷ്ണൻ റോയി വി.എം എന്നിവരുടെ ശ്രമഫലമായാണ് തീ പൂർണ്ണമായി അണച്ചത്.


                               







No comments