Breaking News

'ഭീമനടിയിലെ ഗവ.വനിതാ ഐ.ടി.ഐയ്ക്ക് സ്വന്തമായി കെട്ടിടം അനുവദിക്കണം': എസ്എഫ്ഐ എളേരി ഏരിയാ സമ്മേളനം കുന്നുംകൈയിൽ നടന്നു



ഭീമനടി: ഭീമനടിയിലെ പഞ്ചായത്ത് മാർക്കറ്റ് യാർഡിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഗവ.വനിതാ ഐടിഐയ്ക്ക് സ്വന്തമായി കെട്ടിടം ഒരുക്കണമെന്ന് എസ്എഫ്ഐ എളേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുംകൈ എയുപി സ്കൂളിൽ ധീരജ് നഗറിൽ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. പി എസ് ജിഷ്ണു അധ്യക്ഷനായി. കെ അർജുൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി വി ആദർശ്, ജില്ലാ കമ്മിറ്റിയംഗം കെ ചൈത്ര എന്നിവർ സംസാരിച്ചു. യു കരുണാകരൻ സ്വാഗതവും പി കെ ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ വി അശ്വതി (പ്രസിഡന്റ്), സിദ്ദാർഥ് മൗക്കോട്, അഭിഷേക് സുകുമാരൻ (വൈസ് പ്രസിഡന്റ്), പി എസ് ജിഷ്ണു (സെക്രട്ടറി), അഡോൺ ഫ്രാൻസിസ്, അജിത് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി)

No comments