മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി കേസെടുക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ പ്രാദേശികമായി സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും കേന്ദ്രം അറിയിച്ചു. 2020 മാര്‍ച്ച് 24നാണ് കേന്ദ്രസര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു തീരുമാനം.

No comments