കാസർകോട് മഞ്ചേശ്വരത്ത് നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടകളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കടമ്പാര്‍ മോര്‍ത്തന ഹൌസിലെ മുഹമ്മദ് അസ്‌കര്‍ (25), മീയപദവ് ആയിഷ മന്‍സിലിലെ ഇബ്രാഹിം അര്‍ഷാദ് (26) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഇതില്‍ അസ്‌കര്‍ പിടിച്ചുപറി, കവര്‍ച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെയ്പ് തുടങ്ങിയ വകുപ്പുകളില്‍ പെട്ട പത്തിലധികം കേസുകളില്‍ പ്രതിയാണ്. ഇബ്രാഹിം അര്‍ഷാദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, വെടിവെയ്പ് വകുപ്പുകളില്‍ പെട്ട ഏഴു കേസുകളില്‍ പ്രതിയാണ്. കൂടാതെ കാസറഗോഡ്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശി റൗഫ് എന്ന മീശ റൗഫ് (41) എന്നയാളെയും കാസറഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമകേസിലും. ചാരായം കടത്തു കേസിലും പ്രതിയായ ആലങ്കോട് സ്വദേശിയായ ദീപക് എന്നയാളെയും കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു.

No comments