വെസ്റ്റ്എളേരി പഞ്ചായത്ത് കാലിക്കടവിലുള്ള പൊതുശ്മശാനത്തിൻ്റെ മതിൽ ഇടിഞ്ഞു വീണു; അശാസ്ത്രീയ നിർമ്മാണമെന്ന് ആരോപണം ലക്ഷങ്ങളുടെ നഷ്ടം
ഭീമനടി: ഭീമനടി കാലിക്കടവിലുള്ള വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൻ്റെ പൊതുശ്മശാനത്തിൻ്റെ മതിൽ ഇടിഞ്ഞു വീണു. ഭീമനടി നീലേശ്വരം റൂട്ടിൽ നിരവധി വാഹനങ്ങൾ പോകുന്ന റോഡരികിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഭരണ സമിതി അനുവദിച്ച തുക ഉപയോഗിച്ചാണ് ശ്മശാനം പണിഞ്ഞത്. ബെൽറ്റ് വാർക്കാതെ കല്ലുകൾ മാത്രം അടുക്കി വച്ച് അശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്തിയതാണ് മതിൽ ഇടിഞ്ഞ് വീഴാൻ കാരണമെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പെയ്ത മഴയും മതിൽ ഇടിയാൻ കാരണമായി. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

No comments