കാലിച്ചാനടുക്കം സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്ക് എസ്.എഫ്.ഐ നേതൃത്വത്തിൽ പഠനോപകരണ കിറ്റുകൾ സമ്മാനിച്ചു
അടുക്കം: എസ്. എഫ്. ഐ പനത്തടി ഏരിയാ കമ്മിറ്റി പരിധിയിലുള്ള ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം യൂണിറ്റ് സഹകരണത്തോടെ അടുക്കം സ്കൂളിലെ പ്രീ പ്രൈമറിയിലെ നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്നേഹ സമ്മാനമായി നൽകി. ഏരിയ ജോയിൻ സെക്രട്ടറി കവിത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രണവ്, പ്രസിഡന്റ് തമീം റിസ്വാൻ, ബിനിത്, നന്ദന,രാഹുൽ, നന്ദന സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments