കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്നം പരിഹരിച്ച് സർവ്വീസ് പുനരാരംഭിക്കണമെന്ന് മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു പാണത്തൂർ ഡിവിഷൻ കമ്മിറ്റി
ഒടയംചാൽ: കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് സ്വകാര്യ ബസ് സർവീസ് പുന:രാംരംഭിക്കണമെന്ന് മോട്ടോർ ട്രാസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു പാണത്തൂർ ഡിവിഷൻ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്വകാര്യ ബസ് തൊഴിലാളികളെ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ കയ്യേറ്റം ചെയ്ത് അക്രമിക്കുന്നതും ബസ് തടയുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണ്. കഴിഞ്ഞദിവസം പനത്തടി സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥികൾ ബസ് തടഞ്ഞ് തൊഴിലാളികളെ മർദ്ദിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോട് കൂടി സർവീസ് നിർത്തിവെക്കാൻ തൊഴിലാളികൾ നിർബന്ധിതരായത്. കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടിസ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിലെ യാത്ര പ്രശ്നം പരിഹരിച്ച് ബസ് സർവീസ് അടിയന്തരമായി പുന:രാരംഭിക്കണമെന്ന് ഡിവിഷൻ പ്രസിഡൻ്റ് ടി.ബാബു.സെക്രട്ടറി പി.കെ.സുരേഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

No comments