Breaking News

എളേരിത്തട്ട് ഗവ. കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയതും നിർമ്മാണം ആരംഭിക്കുന്നതുമായ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം 25ന്


വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഗവ. കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവത്തികളുടെയും, നിർമ്മാണം ആരംഭിക്കുന്ന വിവിധ പ്രവർത്തികളുടെയും ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതി ഥിയാകും. നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി സമുച്ചയം, നവീകരിച്ച ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും ,കോമേഴ്സ്, ഇക്ക ണോമിക്സ് ,ബ്ലോക്കുകളുടെയും ക്യാമ്പസ് റോഡിന്റെയും, ശിലാസ്ഥാപന വുമാണ് നടക്കുക. റൂസ ധനസഹായത്തോടെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ  67.98 ലക്ഷം രൂപയുടെയും,  നാല് കോടി 34 ലക്ഷം രൂപയുടെ പുതിയ പ്രവർത്തികളുടെയും , സംസ്ഥാനസർക്കാർ ധനസഹായത്തോടെ 60 ലക്ഷം രൂപയുടെ പ്രവർത്തികളുടെയും ശിലാസ്ഥാപന ഉദ്ഘാടമാണ് നടക്കുന്നത്.


പത്രസമ്മേളത്തിൽ എളേരിത്തട്ട് ഗവ. കാളേജ് പ്രിൻസിപ്പൾ ഇൻ ചാർജ് സോൾജി കെ തോമസ്, വിവിധ വകുപ്പ് മേധാവികളായ ഡി.എ.ഗണേശൻ, സി.പി.ശശി, വെസ്റ്റ് എളേരി പഞ്ചായാത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി.രാജേഷ്, ബിന്ദു മുരളീധരൻ, കെ.ജനാർദ്ദനൻ, ടി.സി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

No comments