Breaking News

ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ബളാൽ പഞ്ചായത്തിലെ വലിയപാമത്തട്ടിൽ താമസിക്കുന്ന ബിജിന മോളുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനായി കലാ സംഘങ്ങൾ ഒത്തുചേർന്ന് കാരുണ്യ യാത്ര സംഘടിപ്പിച്ചു ..


കൊന്നക്കാട് : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ബളാൽ പഞ്ചായത്തിലെ വലിയപാമത്തട്ടിൽ താമസിക്കുന്ന ബിജിന മോളുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനായി ഡി വേൾഡ് ഡാൻസ് ക്രൂവും ശ്രീ കൃഷ്ണ വിളക്കാട്ട സംഘവും ആണ് ഈ പുണ്യ പ്രവൃത്തിയിൽ പങ്കാളികളായത്. അജിത്ത് കുമാർ, ശശികുമാർ എന്നീ ഗായകരും പരിപാടിയിൽ മറ്റേകാൻ മുന്നിൽ ഉണ്ടായിരുന്നു. അതി കഠിനമായ ചൂടിനെ വകവെക്കാതെ ചിറ്റാരിക്കൽ മുതൽ കൊന്നക്കാട് വരെയുള്ള പതിനഞ്ചോളം ടൗണുകളിൽ കൊച്ചു കലാകാരൻമാരും കലാകാരികളും വിളക്കാട്ടവും, നൃത്തവും അവതരിപ്പിച്ചു. രമേശ്‌ രാഘവൻ, സുമേഷ് പി പി, ബാബു പി കെ, പ്രദീപ്‌ എം, ഷിനോജ്, മനു തുടങ്ങിയവർ കാരുണ്യ യാത്രക്ക് നേതൃത്വം നൽകി.വള്ളിക്കടവ് മാലോത്ത് കസബ സ്കൂൾ പ്രിൻസിപാൾ വിജി കെ ജോർജ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷനായി മാർട്ടിൻ ജോർജ്,മിനി ജോസഫ്, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.കൊന്നക്കാട് വച്ചു നടന്ന സമാപന ചടങ്ങ് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജുകട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിൻസി അധ്യക്ഷയായി. മെമ്പർമാരായ മോൻസി, രഘുനാഥൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി കെ ആർ മണി, ടി പി തമ്പാൻ, പി ജി ദേവ്, ജെയിൻ തോമസ്, രമേശ്‌ രാഘവൻ, സുമേഷ്, ബാബു എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഷിനോജ് സ്വാഗതവും പ്രദീപ്‌ എം നന്ദിയും പറഞ്ഞു.

No comments