Breaking News

മാധ്യമ പ്രവർത്തകയും കാസർകോട് പെരിയ സ്വദേശിനിയുമായ യുവതി മരിച്ചനിലയിൽ


കാസർകോട്: സാംസ്കാരിക പ്രവർത്തകനും കാസർകോട് സാഹിത്യവേദി വൈസ് പ്രസിഡണ്ടുമായ വിദ്യാനഗർ ചാല റോഡിൽ നാരായണൻ പേരിയയുടെ മകളും ബംഗളൂരു റോയിട്ടേർസിൽ മാധ്യമ പ്രവർത്തകയുമായ ശ്രുതി (36)യെ ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നില യിൽ കണ്ടെത്തി. രണ്ട് ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഫ്ളാറ്റിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് വർഷമായി റോയിട്ടേർസിൽ ജോലിചെയ്തുവരികയായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായ അനീഷ് കോറോത്തിന്റെ ഭാര്യയാണ്. അമ്മ: സത്യഭാമ (റിട്ട. അധ്യാപിക)സഹോദരൻ: നിഷാന്ത് (ബംഗളൂരു).

No comments