Breaking News

എളേരി കോളേജിൽ നിന്ന് നീലേശ്വരം വഴി കാസർകോട്ടേക്ക്‌ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചു


എളേരിത്തട്ട് : വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി എളേരി കോളേജിൽ നിന്ന് നീലേശ്വരം വഴി കാസർകോട്ടേയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. 


നീലേശ്വരത്തുനിന്ന് രാവിലെ 7.35-ന് പരപ്പച്ചാൽ, കുറുഞ്ചേരി, ഭീമനടി വഴിക്കും 8.05-നും 8.30-നും കുന്നംകൈ, ഭീമനടി വഴിക്കും മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ എളേരി കോളേജിൽ വിദ്യാർഥികളെ എത്തിക്കുന്നുണ്ടെങ്കിലും വൈകീട്ട് തിരിച്ചുപോകാൻ നീലേശ്വരത്തേക്ക് ഒരു ബസ് മാത്രമാണ് ഉണ്ടായിരുന്നത്. 


3.35-ന് ഒരു ബസുകൂടി അനുവദിച്ചതോടെ വിദ്യാർഥികൾക്ക് ആശ്വാസമായി. കാഞ്ഞങ്ങാട്ടു നിന്ന് രാത്രി 8.40-ന് നീലേശ്വരം, ഭീമനടി വഴി ചിറ്റാരിക്കാൽ വരെ മുൻപ് ഓടിയിരുന്ന സർവീസ് ക്രമീകരിച്ചത് മലയോരത്തെ യാത്രക്കാർക്ക് വളരെ ഉപകാരമായി. പുതിയതായി അനുവദിച്ച ബസിന് എളേരി കോളേജിൽ സ്വീകരണം നൽകി. കോളേജ് പ്രിൻസിപ്പൽ സോൾജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരപ്പ ബ്ലോക്ക്‌ പഞ്ചായത്തംഗം രാജേഷ്, സി.പി.എം. ലോക്കൽ സെക്രട്ടറി ജനാർദനൻ, പാസേഞ്ചഴ്‌സ് അസോസിയേഷൻ കൺവീനർ എം.വി. രാജു, ജിൻസ് ജോസഫ് എന്നിവർ സംസാരിച്ചു. സർവീസ് അനുവദിച്ച സോണൽ ഓഫീസർ സെബി, സി.ടി.ഒ. റോയ്, കൺട്രോളിങ്‌ ഇൻസ്പെക്ടർ കുഞ്ഞിക്കണ്ണൻ എന്നിവരെ യോഗം അഭിനന്ദിച്ചു.

No comments