Breaking News

'ചെറുപുഴ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം അനുവദിക്കണം': ചെറുപുഴ മണ്ഡലം കേരള കോൺഗ്രസ് എം പ്രതിനിധി സമ്മേളനം സമാപിച്ചു


ചെറുപുഴ: കേരള കോൺഗ്രസ് എം ചെറുപുഴ മണ്ഡലം പ്രതിനിധി സമ്മേളനവും, തിരഞ്ഞെടുപ്പും ചെറുപുഴയിൽ വച്ച് നടന്നു. പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. സെമി കേഡർ രീതിയിലേക്ക് മാറിയ പാർട്ടി കണ്ണൂർ ജില്ലയിൽ താഴെതട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതിയ ബജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. കാരുണ്യ പദ്ധതിയിൽ ഫണ്ട് വകയിരുത്തിയതും, റബ്ബർ  കർഷകർക്കു സബ്സിഡിക്ക്‌ 500 കോടി മാറ്റിവെച്ചത് , ഈ ബജറ്റിന് ജനപ്രിയമാക്കി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറുപുഴ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് സാജു പുത്തൻപുരയ്ക്കൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ സുരേഷ് കുമാർ, ജോബിച്ചൻ മൈലാടൂർ, റെജി പുളിക്കൽ,എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു, സജി തോപ്പിൽ സ്വാഗതവും, ഷിന്റോ  കൈപ്പനാനി നന്ദിയും പറഞ്ഞു. പുതിയ മണ്ഡലം പ്രസിഡണ്ട് ആയി സാജു പുത്തൻപുരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രസാദ് തോണക്കര,ബേബി പനയ്ക്കൽ, സെക്രട്ടറിമാരായി  സജി തോപ്പിൽ, ഷിന്റോ കൈപ്പനാനി, ബിജു പുള്ളികാട്ട്, ട്രഷററായി ജോയി കുറുബനാലിനെയും തിരഞ്ഞെടുത്തു.

No comments