Breaking News

സി.പി.ഐ (എം) ബിരിക്കുളം ലോക്കൽ സെക്രട്ടറിയും കിനാനൂർ കരിന്തളം മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന .കുഞ്ഞിരാമൻ അനുസ്മരണ യോഗം നടന്നു


ബിരിക്കുളം: സി.പി.ഐ (എം) ബിരിക്കുളം ലോക്കൽ സെക്രട്ടറിയും കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പെരിയങ്ങാനത്തെ വി.കുഞ്ഞിരാമന്റെ എട്ടാം ചരമവാർഷികം സി.പി. ഐ (എം) ബിരിക്കുളം ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാക്കമ്മറ്റി അംഗം എം. ലക്ഷ്മി പതാകയുയർത്തി. അനുസ്മരണ സമ്മേളനം ജില്ലാക്കമ്മറ്റിയംഗം പി. ആർ. ചാക്കോ ഉൽഘാടനം ചെയ്തു വി. മോഹനൻ അധ്യക്ഷനായി. എം. ലക്ഷ്മി , വി.കെ. പി.നാരായണൻ. പാറക്കോൽ രാജൻ . ടി.പി. ശാന്ത .എം . വി. രതിഷ് വി. തമ്പായി. വരയിൽ രാജൻ ഏ.ആർ. സോമൻ എന്നിവർ സംസാരിച്ചു. എം.രാജൻ സ്വാഗതം പറഞ്ഞു പാലിയേറ്റിവ് കെയർ സൊസൈറ്റിക്കുള്ള സഹായം കുടുംബാംഗങ്ങൾ കെ.പി.നാരായണനെ ഏൽപ്പിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു.

No comments