Breaking News

ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ യുദ്ധവിരുദ്ധ റാലി നടത്തി


ഒടയഞ്ചാൽ: "Stop the war peace is the priority" എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലി ഒടയാഞ്ചലിൽ നടന്നു.   ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് ട്രഷർ ടി.പവിത്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ല ജോയിൻ സെക്രട്ടറി ഷാലുമാത്യൂ ഉദ്ഘാടനം ചെയ്തു. ബേളൂർ മേഖല സെക്രട്ടറി രഘുനാഥ് സ്വാഗതവും, പനത്തടി ബ്ലോക്ക് ജോ. സെക്രട്ടറി റനീഷ് വി, എസ് എഫ് ഐ  ഏരിയ സെക്രട്ടറി കിരൺ വയമ്പ്, ഡിവൈഎഫ്ഐ ബ്ലോക്ക് വൈ. പ്രസിഡൻ്റ് വി.കെ വിഷ്ണു, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ അനൂപ്, ജഗൻ, ദിലീപ്, രാഹുൽ, എന്നീവർ പങ്കെടുത്തു


രാജ്യവ്യാപകമായി ഡി വൈ എഫ് ഐ നേതൃത്വത്തിൽ    സംഘടിപ്പിച്ചു,നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ മുതൽ മാർക്കറ്റ് വരെ യുദ്ധ വിരുദ്ധ റാലി നടത്തി സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്‌ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി കെ സനുമോഹൻ,പി അഖിലേഷ്,സിനീഷ് കുമാർ,മുകേഷ് വി എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു




No comments