Breaking News

കുറ്റിക്കോൽ ബേഡകത്ത് തീപിടുത്തമുണ്ടായ കുറ്റിക്കാട്ടിനുള്ളിൽ വൃദ്ധൻ പൊള്ളലേറ്റ് മരിച്ച നിലയിൽ


ബേഡകം: ബേഡകത്ത് കശുമാവിൻ തോട്ടത്തിലുണ്ടായ തീപിടിത്തത്തിനിടയിൽ വയോധികൻ പൊള്ളലേറ്റു മരിച്ചു. പള്ളത്തുങ്കാൽ കുണ്ടംപാറ പൊന്നങ്കയം മൊട്ടയിൽ വ്യാഴാഴ്ചയാണ് സംഭവം. കുണ്ടംപാറയിലെ ഗോപാലൻ (70) ആണ്  മരിച്ചത്. അഗ്നിശമന സേന എത്തി തീ അണയ്ക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ ഗോപാലനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന വ്യക്തിയാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

No comments