Breaking News

ഇരിയ വളവിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു


ഇരിയ: പാണത്തൂർ, കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഇരിയക്ക് സമീപം ഇരിവൽ വളവിൽ കാർ തലകീഴായി മറിഞ്ഞു. വയനാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. കാറിൽ ഒരാൾ മാത്രമെ ഉണ്ടായിരുന്നുള്ളു. കാർ ഓടിച്ച ആൾ മയങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് കരുതുന്നു.

No comments