Breaking News

ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും നടുക്കുന്ന ഓർമ്മകളുമായി മാലോത്തെ അമ്മുവും നാട്ടക്കല്ലില്ലെ അഖിലയും സ്വന്തം വീട്ടിലെത്തി


വെള്ളരിക്കുണ്ട് : ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും നടുക്കുന്നഅനുഭവങ്ങളുമായി അമ്മുവും അഖിലയും സ്വന്തം വീടുകളിൽ എത്തി.


ലിവീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികളായ മാലോത്തെ പെരുമ്പള്ളി കുന്നേൽ ജോജോയുടെ മകൾ അമ്മുജോജോയും നാട്ടക്കല്ലിലെ രാജന്റ മകൾ അഖില രാജനുമാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന യുദ്ധഭൂമിയായ ഉക്രൈനിൽ നിന്നും ബുധനാഴ്ച രാവിലെ വീടുകളിൽ എത്തിയത്.


ലിവീവ് മെഡിക്കൽ യൂണിവേർസ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനികളായ അമ്മുവിനെയും  അഖിലയെയും  ഇന്ത്യൻ എംബസിയാണ്  സുരക്ഷിതരായി നാട്ടിൽഎത്തിച്ചത്..

ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ്  യുദ്ധ ഭൂമിയായ ഉക്രൈനിൽ നിന്നും അമ്മു ജോജോയെയും അഖില രാജനെയും ആദ്യം  പോളണ്ടിൽ എത്തിച്ചു. പിന്നീട്  ഇവിടെ നിന്നും പ്രത്യേക വിമാനമാർഗ്ഗം ഡൽഹിയിലുംകൊച്ചിയിലും എത്തിച്ചു. കൊച്ചിയിൽ നിന്നും ഇരുവരെയും  കെ. എസ്. ആർ. ടി. സി. ബസിലാണ് സ്വന്തം നാട്ടിൽ എത്തിച്ചത്..


അമ്മു ജോജോ കഴിഞ്ഞ നാലു വർഷമായി ലിവീവ് നാഷണൽ മെഡിക്കൽ യൂണി വേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയാണ്.

അഖില രാജൻ ബി. എസ്. സി. നേഴ്സിംഗ് വിദ്യാർത്ഥിനിയായിട്ട് ഉക്രൈനിൽ എത്തിയിട്ട് മൂന്ന് മാസമേ ആയുള്ളൂ..



യുദ്ധഭൂമിയിൽ നിന്നും ഓടിയും നടന്നും നരകയാതനകൾ അനുഭവിച്ചും നാട്ടിലെത്തിയവിദ്യാർത്ഥിനികളെ ബളാൽ പഞ്ചായത്ത്‌  ഭരണസമിതി അംഗ ങ്ങൾ വീട്ടിലെത്തി ആദരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അമ്മുജോജോവിനും അഖിലരാജനും പൂച്ചെണ്ടുകളും 

കേക്ക് മുറിച്ച് മധുരവുംനൽകി.

ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. പഞ്ചായത്ത്‌ അംഗങ്ങളായദേവസ്യ തറപ്പേൽ. വിനു കെ. ആർ. ശ്രീജ രാമചന്ദ്രൻ. ജെസ്സി ചാക്കോ. ബിൻസി ജെയിൻ. രഘുനാഥൻ നായർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. തുടങ്ങിയവരും അമ്മുവിന്റെയും അഖിലയുടെയും വീടുകളിൽ എത്തി.

No comments