Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു


പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകൻ പദ്ധതിയിലാണ്   ഭിന്നശേഷിക്കാരായവർക്ക് സഹായ ഉപകരണങ്ങളുടെ വിതരണോത്ഘാടനം 2022 മാർച്ച് 3 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് വിതരണം ചെയ്തു.. വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എം. ലക്ഷ്മി വിതരണോദ്ഘാടനം നിർവഹിച്ചു. ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ , ക്ഷേമകര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ , ജോസ് കുത്തിയത്തോട്ടിൽ ശ്രീലത പി.വി. , ജോസ് മാവേലിൽ അരുൺ രംഗത്ത്മല ,നാരായണി പി.വി അന്നമ്മ മാത്യു , ഷോബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ മുഹമ്മദ് ഒ സ്വാഗതവും ശിശു വികസന പദ്ധതി ഓഫീസർ ജ്യോതി.ജെ. നന്ദിയും പറഞ്ഞു. വികലാംഗ കോർപറേഷൻ പ്രതിനിധികളും. നിയാസ് പി.പി ഹിദായത്ത് പി.സി എന്നിവർ ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പിന് നേതൃത്വം നൽകി.

No comments