Breaking News

'തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടണം': കേരള കോൺഗ്രസ്(ബി) പ്രവർത്തക കൺവൻഷൻ


വെള്ളരിക്കുണ്ട്: കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി യാത്രാദുരിതം പരിഹരിക്കണമെന്നും, നിസാമുദ്ദീൻ -എറണാകുളം മംഗള എക്സ്പ്രസിൻ്റെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കണ്ണൂർ പാസഞ്ചർ പുനരാരംഭിക്കണമെന്നും നിലവിൽ പരിമിതമായ റാക്കുകൾ ഉപയോഗിച്ചുള്ള   മെമു യാത്ര ദുരിതപൂർണ്ണമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് പി.ടി നന്ദകുമാർ വെളളരിക്കുണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ  സെക്രട്ടറി സുരേഷ് പുതിയേടത്ത്, സീനിയർ വൈസ് പ്രസിഡൻ്റ് സി തമ്പാൻ കാരിയിൽ, ജില്ലാ സെക്രട്ടറിമാരായ അഗസ്റ്റിൻ നടയ്ക്കൽ, രാജീവൻ പുതുക്കളം, വൈസ് പ്രസിഡൻ്റ് ജീഷ് വി, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് രാകേഷ് കെ വി ,കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എ കൃ ഷണൻ, സന്തോഷ് മാവുങ്കാൽ, ഇ വേണുഗോപാലൻ നായർ , ഷാജി പൂങ്കാവനം, രവികുമാർ ടി വി ,ജില്ലാ ട്രഷറർ സി തമ്പാൻ കല്ലഞ്ചിറഎന്നിവർ പ്രസംഗിച്ചു.

No comments