Breaking News

വെള്ളരിക്കുണ്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടുപന്നിയെ ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ വെടിവച്ച് വീഴ്ത്തി



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തിൽ വെടിവച്ച് വീഴ്ത്തി. പന്നി പടക്കം കടിച്ച് ഓടുന്നതിനിടയിൽ വെള്ളരിക്കുണ്ടിൽ എത്തിയതാണെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പോലീസിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി ജനങ്ങൾക്ക് സുരക്ഷയൊരുക്കി. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.അഷറഫിൻ്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഓഫീസർമാരായ കെ. ഡി അരുൺ, വാച്ചർമാരായ വിനീത്, മാധവൻ, സതീശൻ, ചന്ദ്രൻ എന്നിവരടങ്ങിയ വനപാലക സംഘം വെള്ളരിക്കുണ്ടിൽ എത്തി. ഫോറസ്റ്റ് ഓഫീസർമാരുടെ നിർദ്ദേശപ്രകാരം ലൈസൻസ് തോക്കുള്ള ബളാൽ സ്വദേശികളായ കെ.ഗോപാലൻ നായർ, സതീശൻ എന്നിവർ പന്നിയെ വെടിവച്ച് കൊന്നു. പോലീസ് ഇൻസ്പക്ടർ എൻ.ഒ സിബി, എസ്.ഐ വിജയകുമാർ എന്നിവർക്ക് പുറമെ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ കെ.ആർ വിനു, മുൻ മെമ്പർ ടോമി വട്ടക്കാട്ട്, സാജൻ കൂട്ടക്കളം, ജോജി മൈലാടി തുടങ്ങിയവരും സംഭവ സ്ഥലത്ത് ജാഗ്രതയോടെ നിലയുറപ്പിച്ച് കാര്യങ്ങൾക്ക് നേതൃത്വം നൽകി.

No comments