Breaking News

പടക്കം കടിച്ച നിലയിൽ കാട്ടുപന്നി വെള്ളരിക്കുണ്ടിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം



വെള്ളരിക്കുണ്ട്: പടക്കം കടിച്ച നിലയിൽ കാട്ടുപന്നി വെള്ളരിക്കുണ്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈപാസ് വഴി ഓടിയ പന്നി കേരള കോൺഗ്രസ് ഓഫീസിന് സമീപം കാട്ടിലേക്ക് പതുങ്ങി.
വെള്ളരിക്കുണ്ട് സി.ഐ സിബി എൻ.ഒ നേതൃത്വത്തിൽ എസ്.ഐ വിജയകുമാർ,നൗഷാദ്, സിവിൽ പോലീസ് ഓഫീസർ രാജൻ, ഹോം ഗാർഡ് ഗോപി, ടോമി വട്ടക്കാട്ട്, ജോജി മൈലാടി തുടങ്ങിയവർ കാവൽ നിൽക്കുന്നുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് പന്നിയെ വെടിവെക്കാൻ ഫോറസ്റ്റ് വകുപ്പ് അധികൃതർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

No comments