Breaking News

പ്രതിഷേധം ഫലം കണ്ടു: കൊന്നക്കാട് കെ എസ് ഇ ബി ഓഫീസിൽ നാളെ മുതൽ വൈദ്യുതി ബിൽ സ്വീകരിക്കും


കൊന്നക്കാട്  : കോവിഡ് മൂലം നിർത്തി വെച്ചിരുന്ന വൈദ്യുതി ബിൽ സ്വീകരിക്കുന്ന നടപടി പുനരാരമ്പിക്കാൻ കെ എസ് ഈ ബി തീരുമാനിച്ചു.ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഫലം കണ്ടുവെന്ന് പഞ്ചായത്ത്‌ അംഗം പിസി രഘു നാഥൻ, ഡാർലിൻ ജോർജ് കടവൻ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോക്കാനാട്ട്, രതീഷ് ഒന്നാമൻ എന്നിവർ പറഞ്ഞു. കൊന്നക്കാട്  കെ എസ് ഇ ബി സബ്ബ് എഞ്ചിനിയർ ഓഫീസിസിൽ നാളെ മുതൽ എല്ലാ ഒറ്റ മാസത്തിലെ വെള്ളിയാഴ്ചകളിലും രാവിലെ 10 മണി മുതൽ 3 മണി വരെ വൈദ്യുതി ചാർജ് സ്വീകരിക്കുന്ന താണെന്ന് അധികൃതർ അറിയിച്ചു.സാധാരണക്കാർക്ക് കൂടുതൽ സേവനം കിട്ടുന്ന രീതിയിൽ സ്ഥിരം ജീവനക്കാരെ നിയമിച്ചു കൊണ്ടും, ജീവനക്കാർക്ക് അതിർത്തി ഗ്രാമമായ കൊന്നക്കാടിന്റെ ഉൾ പ്രദേശങ്ങളിൽ എത്തിചേരാൻ ജീപ്പ് അടക്കം അനുവദിച്ചുകൊണ്ട് ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

No comments