Breaking News

വന്യമൃഗശല്യം ഉണ്ടായ പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ വേണം: കേരള യൂത്ത് ഫ്രണ്ട് (എം)

കേരള യൂത്ത് ഫ്രണ്ട് (എം )സംസ്ഥാന ക്യാമ്പിൽ കാസർഗോഡ്  ജില്ലയെ സംബന്ധിച്ച് സംഘടനാ ചർച്ചയിലും, റിപ്പോർട്ടിഗിലും പങ്കെടുത്ത്‌ കേരള യൂത്ത് ഫ്രണ്ട് (എം) കാസർഗോഡ്  ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്  സംസാരിച്ചു. വന്യമൃഗശല്യം ഉണ്ടായ പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ വൈകരുതെന്ന് ജില്ലാ നേതാക്കൾ  അഭിപ്രായപ്പെട്ടു. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണമെന്നും, താങ്ങുവില ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളുടെ ജില്ലയിലെ സാന്നിധ്യം അത്യാവശ്യമാണെന്നും, യോഗം സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് വിനയ് മങ്ങാട്ട്, സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് മാത്യു, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി വിൻസെന്റ് ആവിക്കൽ, ജില്ലാ സെക്രട്ടറി ജോജി തോട്ടുങ്കൽ,തുടങ്ങിയവർ ചർച്ചയിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് റോണി മാത്യു, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു

No comments