പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്തും വിതരണവും: രണ്ടുപേർ കാസർകോട് അറസ്റ്റിൽ
കാസർകോട്: പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്തും വിതരണവും നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ.
കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കു സമീപം ടെന്റ് ആൻഡ് ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തുന്ന അബ്ദുൽ നിയാസ് നിയാസ് (32), മഞ്ചത്തടുക്കയിലെ മുഹമ്മദ് ഇർഷാദ് സി.എം (38) എന്നിവരെയാണ് കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് പിടികൂടിയത്. പ്രതികളിൽ നിന്നും 15 ഗ്രാം MDMA,1.300 കിലോ ഗ്രാം കഞ്ചാവ് എന്നിവ പിടിക്കൂടി.കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ കാസറഗോഡ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ വിഷ്ണു പ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ എന്നിവരും കാസറഗോഡ് ഡിവൈഎസ്പിയുടെ സ്‌ക്വാഡിൽ പെട്ട ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല,നിതിൻ സാരങ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.

No comments