ഒടയഞ്ചാൽ കോടോം പാടശേഖരത്ത് കയർ ഭൂവസ്ത്രം സ്ഥാപിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു
ഒടയഞ്ചാൽ: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടോം പാടശേഖരത്തിൽ കയർ ഭൂവസ്ത്രം നിർമ്മിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി നിർവ്വഹിച്ചു.
മണ്ണിന്‍റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്തോ നെയ്യതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്ന സാമഗ്രിയാണ് കയര്‍ വസ്ത്രം. കേരളത്തിലെ മണ്ണിനെയും ജലത്തെയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തി സംരക്ഷിക്കുന്നതിനു സുവര്‍ണ്ണ നാരായ ചകിരിയില്‍ നെയ്യുന്ന ഭൂവസ്ത്രങ്ങള്‍ക്ക് കഴിയും. വേണ്ട രീതിയില്‍ സംസ്ക്കരിച്ച ഭൂവസ്ത്രത്തിന്‍റെ ഉപയോഗം മണ്ണിന്‍റെ ഫലഭൂയിഷ്ടിയും വളക്കൂറും വര്‍ധിപ്പിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നാല് പ്രത്യേകതകളാണ് ഭൂവസ്ത്രങ്ങല്‍ക്കുള്ളത് . വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നു, സ്വന്തം ഭാരത്തിന്‍റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്നു, മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷത്തിലെ താപം കുറക്കുന്നു, മണ്ണില്‍ ജൈവാംശം പകര്‍ന്നുകൊണ്ട് ദ്രവിച്ചു തീരുന്നു, ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള അരിക്കല്‍ കഴിവുള്ളവയാണ് ഭൂവസ്ത്രങ്ങള്‍ സ്വാഭാവികമായ പ്രകൃതിപരിസരത്തെ നിശ്ചിത കാലയളവിലേക്ക് നിലനിര്‍ത്തുകയാണ് ഭൂവസ്ത്രം ചെയ്യുന്നത്. ഹൈഡ്രോലിക് നിര്‍മ്മാണ രംഗത്ത് മണ്ണൊലിപ്പ് തടയുന്നതിനും ചരിവുകളില്‍ മണ്ണ് ഉറപ്പിക്കുന്നതിനും ഭൂവസ്ത്രം ഉപയോഗിക്കുന്നു.
കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി.ദാമോധരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. പി.ഗോപാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് മെമ്പർ പി.വി.ശ്രീലത, പഞ്ചായത്തംഗം പി. കുഞ്ഞികൃഷ്ണൻ,ടി. കോരൻ,കെ.വി.കേളു തുടങ്ങിയവർ ആശംസകളർപ്പിച്ചു.

No comments