Breaking News

കൊടുംവേനലിൽ ആശ്വാസം കൊന്നക്കാട് ദാഹജല പന്തലൊരുക്കി ഡിവൈഎഫ്ഐ മാലോം മേഖല പ്രവർത്തകർ

 


മാലോം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം, കൊടും വേനലിൽ കുടിനീരുമായി 'സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ' മാലോം മേഖലതല ഉത്ഘാടനം കൊന്നക്കാട് യൂണിറ്റിൽ നടന്നു.കർഷക സംഘം എളേരി ഏരിയ സെക്രട്ടറി ടി.പി തമ്പാന് ദാഹജലം നൽകി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.വി അനു ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതവും, പ്രസിഡന്റ് സജിൻരാജ് അധ്യക്ഷനുമായി, ബ്ലോക്ക്‌ സെക്രട്ടറി സി.വി ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് എളേരി യൂണിറ്റ് സെക്രട്ടറി പി.എസ് ജിഷ്ണു ,മേഖല കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് കാര്യോട്ട്ച്ചാൽ , മനോജ്‌ പടയംകല്ല്, സനീഷ് കൂളിമട, അരവിന്ദ് കൂളിമട, കൊന്നക്കാട് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഖിൽ കൊന്നക്കാട്, ശിവപ്രസാദ് കൊന്നക്കാട്, മധു വള്ളിക്കടവ് , പ്രശാന്ത് കൊന്നക്കാട് എന്നിവർ പങ്കെടുത്തു

No comments