Breaking News

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കുപ്പമാട് പ്രതിഷേധജ്വാല സംഘടിപ്പിച്ചു സിപിഐഎം പരപ്പ ലോക്കൽ കമ്മറ്റിയംഗം പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പരപ്പ: കേന്ദ്ര സർക്കാർ അനിയന്ത്രിതമായി ഇന്ധന വിലവർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം കുപ്പമാട് ബ്രാഞ്ചിലെ വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു.

പ്രതിഷേധ ജ്വാല സി പി ഐ എം പരപ്പ ലോക്കൽ കമ്മറ്റിയംഗം പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി യു യൂണിറ്റ് സെക്രട്ടറി കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി സ്വർണ്ണലത സ്വാഗതവും കർഷകസംഘം യൂണിറ്റ് സെക്രട്ടറി വി.ശശിധരൻ നന്ദിയും പറഞ്ഞു.

No comments