Breaking News

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ശക്തമായ മഴ: മലയോരത്തെ ഗ്രാമീണ റോഡുകൾ തകർന്നു ഒന്നരമണിക്കൂറിൽ പെയ്തത് 51എം.എം മഴ


വെള്ളരിക്കുണ്ട്: തിമിർത്ത് പെയ്ത വേനൽമഴയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര ഗ്രാമീണ റോഡുകൾ പലയിടത്തും കുത്തിയൊലിച്ചു ഗതാഗതയോഗ്യമല്ലാതായി.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചിലയിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ മഴ ലഭിച്ച വെള്ളരിക്കുണ്ട് താലൂക്കിൽ പെയ്തത് 51 മില്ലീമീറ്റർ മഴ.

No comments