നാലര പതിറ്റാണ്ടുകാലം ഒരു ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന പരപ്പ പ്രതിഭാ നഗറിലെ അംഗൺവാടി ടീച്ചർക്ക് നാടിന്റെ സ്നേഹാദരം
പരപ്പ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പരപ്പ പ്രതിഭാനഗറിലെ ടി. ത്രിവേണി ടീച്ചറെയാണ് നാടൊത്തുചേർന്ന് ആദരിച്ചത്. ത്രിവേണി ടീച്ചർ ആദ്യക്ഷരം കുറിച്ച മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പമാണ് പലരും ചടങ്ങിനെത്തിയത് പരപ്പ ശ്രീ തളിഭജന സംഘം ഗായകനും നീലേശ്വരം സബ് ഡിവിഷനിൽ പുന്നക്കുന്ന് പോസ്റ്റ് ഓഫീസ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി 31 വർഷകാലമായി സേവനമനുഷ്ഠിച്ച ബാലചന്ദ്രൻ കൊടിയൻക്കുണ്ടിനെയും ചടങ്ങിൽ ആദരിച്ചു.മുഖ്യ പ്രഭാഷകൻ ബാലൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.ചടങ്ങിൽ മധുവട്ടിപ്പുന്ന അദ്ധ്യക്ഷനായിരുന്നു. വി.ബാലകൃഷ്ണൻ, കെ.ടി.ദാമോദരൻ, വിജയൻ കോട്ടക്കൽ, പ്രഭാകരൻ കരിച്ചേരി, ജയൻമാസ്റ്റർ, ഗോപാലൻ നായർ , ചന്ദ്രാവതി മേലത്ത് കെ.ദാമോദരൻ മാസ്റ്റർ ,വി.മാധവൻ, ശാമള.പി തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ സംസാരിച്ചു. കെ.കുഞ്ഞമ്പു നായർ സ്വാഗതവും പ്രഭാവതി വി.കെ.സ്വാഗതവും പറഞ്ഞു.

No comments