Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി തുടങ്ങി ഇനിമുതൽ വൈകിട്ട് ആറ് മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകും


വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി തുടങ്ങി. ഇനിമുതൽ വൈകിട്ട് ആറ് മണിവരെ ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാകും. സായാഹ്ന ഒ പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, ടിം പി തമ്പാൻ, എം പി ജോസഫ്, വി കെ ചന്ദ്രൻ, എ സി എ ലത്തീഫ്, ലിജിൻ ഇരുപ്പക്കാട്ട്, പി കെ രമേശൻ, അജിത് സി ഫിലിപ്പ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.മനീഷ വി സോമരാജ് സ്വാഗതവും കെ പി ഷിനോജ് നന്ദിയും പറഞ്ഞു.
ജീവിത ശൈലീ രോഗങ്ങൾക്ക് ( പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവക്ക് ) സ്ഥിരമായ മരുന്ന് കഴിക്കുന്നവർക്ക് ഇനി മുതൽ എല്ലാദിവസവും സേവനം ലഭ്യമാകും. ലാബ് സൗകര്യം ഫലപ്രദമായി ഉപയോഗിക്കേണ്ടതിനാൽ അവർ രാവിലെ തന്നെ എത്തുന്നതായിരിക്കും അഭികാമ്യം. 
ഞായർ ദിവസം ഉച്ചക്ക് ശേഷം 1.30 ന് ഒ പി അവസാനിപ്പിക്കും.

No comments