Breaking News

സമഗ്ര വികസനം ലക്ഷ്യമിട്ട് വെസ്റ്റ് എളേരി പഞ്ചായത്തിൽ ബഡ്ജറ്റ് അവതരണം നടന്നു നിരാശജനകമായ ബഡ്ജറ്റെന്ന് പ്രതിപക്ഷം


ഭീമനടി: സേവന മേഖലയിൽ ഗ്രാമ പഞ്ചായത്തിന് പുതിയ കെട്ടിട നിർമാണം, ദാരിദ്ര്യ ലഘൂകരണ മേഖലയിൽ ഭവന പദ്ധതികൾ, ആരോഗ്യമേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് പ്രൈമറി ഹെൽത്ത് സെൻററിന് മൾട്ടി പാരാമീറ്റർ മോണിറ്റർ,വൃക്ക രോഗികള്ക്ക് ഡയാലിസിസ് ധനസഹായം, വിവിധ മാലിന്യ നിർമ്മാർജ്ജന പരിപാടികൾ, സ്ത്രീശാക്തീകരണ മേഖലയില് വനിതകൾക്ക് കൂൺകൃഷി, വനിതകൾക്ക് പോത്ത് കുട്ടി വിതരണം, വനിത കർഷകർക്ക് കാലിത്തീറ്റ വിതരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭിന്നശേഷി സഹായ ഉപകരണം, വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രം തുടങ്ങി സമഗ്ര മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ പാകത്തിലുള്ള വിധം ഫണ്ട് വകയിരുത്തി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക ബജറ്റ് അവതരിപ്പിച്ചു.


സുഭിക്ഷകേരളം, സമഗ്ര കുടിവെള്ള പദ്ധതിയായി ജലജീവൻ, സമഗ്ര തെരുവ് വിളക്ക് പദ്ധതിയായി നിലാവ് തുടങ്ങിയ നൂതന പദ്ധതികളും, പട്ടിക ജാതി പട്ടികവർഗ്ഗ മേഖലയിൽ ഭവന പുനരുദ്ദാരണം മൽസ്യ മേഖലയിൽ മൽസ്യകൃഷി, ശിശുക്കൾ, വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിപാടി, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റീവ് കെയര് പരിപാടി എന്നിവയ്ക്കുമായി കോടി 2 ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ രൂപ ബജറ്റില് സാമൂഹിക 4.5 കോടി സുരക്ഷിതത്വ പെൻഷനുകള് നൽകുന്നതിന് രൂപയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് 7 കോടി രൂപയുംബജറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നീ മേഖലകൾക്കായി 1.5 കോടിയും നീക്കിവെച്ചിട്ടുണ്ട് . കൂടാതെ പഞ്ചായത്ത് സമ്പൂർണ തെരുവ് വിളക്ക് ലഭ്യമാക്കുന്നതിനും തുക നീക്കിവച്ചിട്ടുണ്ട്. ഭവന മേഖലയിൽ പദ്ധതി സംസ്ഥാന സർക്കാറിൻ ലൈഫ് പഞ്ചായത്ത് വിഹിതവും നടപ്പിലാക്കുന്നതിന് ആവശ്യമായ നീക്കിവെച്ചിട്ടുണ്ട് . സംസ്ഥാന സർക്കാർ പഞ്ചായത്തിന് അനുവദിച്ച കൊണ്ട് ഫണ്ടും തനത് ഫണ്ടും മറ്റു മേഖലയിൽ നിന്ന് ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് പഞ്ചായത്തിൻറെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ബഡ്ജറ്റില് ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് ഗിരിജ മോഹൻ പറഞ്ഞു . ആകെ 27,68,06,957 രൂപ വരവും 27,45,00,527 രൂപ ചിലവും 2306430 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്തി ഹാളില് വച്ച് വൈസ് പ്രസിഡൻറ് പി സി ഇസ്മായിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ അംഗങ്ങളായ ടി.വിരാജീവൻ, സുരേശൻ, ഇ ടി ജോസ് എന്നിവർ ഉന്നയിച്ചു. ജനോപകാരപ്രദമായ പദ്ധതികൾ തുക നീക്കിവച്ചില്ലെന്നും ആരോപണം ഉയർന്നു. ഭീമനടിയിലെ ബേബി ജോൺ മെമ്മോറിയൽ ഗവ. വനിത ഐ.ടി.ഐയുടെ ഉന്നമനത്തിന് ആവശ്യമായ  തുക നീക്കിവെക്കാത്തതിലും പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു. യോഗത്തിൽ സെക്രട്ടറി പങ്കജാക്ഷന് സി കെ സ്വാഗതവും , സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാന് കെ കെ തങ്കച്ചൻ, മോളിക്കുട്ടി പോൾ,അഖില സിവി , ജോസ് ഇ ടി, പ്രമോദ് എൻവി, സുരേശൻ,ടി.വി രാജീവൻ എന്നിവർ സംസാരിച്ചു . അകൌണ്ടൻറ് നാസ്സർ പി പി നന്ദി പറഞ്ഞു .

No comments