വെള്ളരിക്കുണ്ട് പുന്നക്കുന്ന് സ്നേഹാലയത്തിലേക്ക് കാരുണ്യത്തിന്റെ സ്നേഹ സമ്മാനവുമായി കല്ലൻചിറ മുസ്ലിം ജമാഅത് കമ്മിറ്റി
വെള്ളരിക്കുണ്ട്: 2019 തുടക്കം കുറിച്ച പുന്നക്കുന്ന് F D S H J കോൺവെന്റ് ഇന്ന് ആരോരും ഇല്ലാത്ത അനാധരായ 60 വയസിന് മുകളിൽ പ്രായം ഉള്ള 15 ഓളം അമ്മമാരെ സ്വന്തം അമ്മമാരെ പോലെ സ്നേഹിച്ചും പരിപാലിച്ചും സിസ്റ്റർ റോസിറ്റ മദറിന്റെ നേതൃതത്തിൽ 5 ഓളം സിസ്റ്റേഴ്സ് പരിപാലിച്ച് വരുന്നു. പൊതു സമൂഹത്തിൻ്റെ സ്നേഹ സഹായങ്ങൾ കൊണ്ടാണ് ഈ സ്നേഹഭവനം മുന്നോട്ട് പോകുന്നത്.
മക്കൾ ഉപേക്ഷിച്ച അമ്മമാർ അവരുടെ സങ്കടങ്ങൾ ജമാഅത്ത് കമ്മറ്റി ഭാരവാഹികളുമായി പങ്കുവച്ചു. അവർ സ്നേഹാലയത്തിലേക്ക് സഹായങ്ങൾ കൈമാറി.
സമൂഹത്തിന്റെ കരുതലും കാരുണ്യവും അർഹിക്കുന്ന ഇവരെ സഹായിക്കാൻ നന്മനസ്സ് ഉള്ളവർക്ക് കോൺവെൻ്റുമായി ബന്ധപ്പെടാം. ഫോൺ : 9745216092,8281213527
ജമാഅത് പ്രസിഡന്റ് ബഷീർ എൽ കെ, വൈസ് പ്രസിഡന്റ്‌മാരായ ടി എം ബഷീർ,അബ്ദുള്ള അരീക്കര, ട്രഷറർ റഷീദ് കെപി, ജോയിന്റ് സെക്രട്ടറിമാരായ നസീർ പി, ഹനീഫ പി കമ്മിറ്റി മെമ്പർ നാസർ ടി എം എന്നിവർ സംബന്ധിച്ചു.

No comments