Breaking News

കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി


വെള്ളരിക്കുണ്ട്: കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി മൂവായിരം രൂപയാക്കുക, കർഷക തൊഴിലാളി ക്ഷേമനിധി ഒരു ലക്ഷം രൂപ അതിവർഷാനുകൂല്യമായി നൽകുക, കുടിശിഖയുള്ള ആനുകൂല്യങ്ങൾ കൊടുത്തു തീർക്കുവാൻ സർക്കാർ ഗ്രാൻ്റ് നൽകുക, ലൈഫ് പദ്ധതി പ്രകാരം വീടിന് അർഹരെ തെരഞ്ഞെടുക്കുന്നതിന് പ്രഖ്യാപിച്ച ഉപാധികൾ ലഘൂകരിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു നേതൃത്ത്വത്തിൽ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പരപ്പ വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ച് ബി.കെ.എം.യു ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ ചാമക്കുഴി അദ്ധ്യക്ഷത വഹിച്ചു.കെ.ഭു പേശ് സ്വാഗതം പറഞ്ഞു. എം.ശശിധരൻ, ഭാസ്ക്കരൻ അടിയോടി, പി.വി.തങ്കമണി എന്നിവർ സംസാരിച്ചു. വി.കെ.ചന്ദ്രൻ ,വി.കെ മോഹനൻ, പി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി., വെസ്റ്റ്എളേരി വില്ലേജിൽ നടന്ന മാർച്ചും ധർണ്ണയും, ബി.കെ.എം.യു ജില്ലാ ട്രഷർ എം.കുമാരൻ മുൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണൻ പാപ്പനാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.പി.സുരേശൻ സ്വാഗതം പറഞ്ഞു. കിസാൻ സഭ ജില്ലാ ജോയിൻ സെക്രട്ടറി കെ.പി.സഹദേവൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി കുഞ്ഞമ്പു മാവുവളപ്പിൽ എന്നിവർ അഭിവാദ്യം ചെയ്തു. പി.കെ.മോഹനൻ, യദുബാലൻ, ബിന്ദു ഭാസ്ക്കരൻ, രമ്യ സുരേഷ്, സന്ദിപ് ചന്ദ്രൻ ,രാജേഷ് കുര്യൻ എന്നിവർ നേതൃത്വം നൽകി. ബേളൂർ വില്ലേജിലേക്ക് നടന്ന സമരം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.അമ്പാടി സ്വാഗതം പറഞ്ഞു. ഗംഗാധരൻ കെ.കെ, ഏ.സി.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി


No comments