Breaking News

''ഇനി രഹസ്യമില്ല, ഞങ്ങൾ ഒരുമിക്കുന്നു''; നിക്കി ഗൽറാണിയുടെയും ആദിയുടെയും വിവാഹ നിശ്ചയം രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗൽറാണിയും


തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി താരം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും ഒരുമിച്ചു പൂർത്തിയ ജീവിതത്തിലേക്ക് കിടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും നിക്കി സമൂഹ മാധയമങ്ങളിലൂടെ കുറിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായാണ് വിവാഹ നിശ്ചയം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു. നിക്കി കുറിച്ചു.

രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗല്‍റാണിയും. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തില്‍ നിക്കി ഗല്‍റാണി പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. വിവാഹവും വളരെ സ്വകാര്യമായി തന്നെ നടത്താനാണ് തീരുമാനം. മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും റിപ്പോര്‍ടട്ടുകളുണ്ട്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. 'ഈറം' എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്.


No comments