Breaking News

ബളാൽ ഗ്രാമപഞ്ചായത്തിന്റെയും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ ലോക മലമ്പനി ദിനചാരണം നടത്തി


ബളാൽ ഗ്രാമപഞ്ചായത്തിന്റെയും വെള്ളരിക്കുണ്ട് കുടുംബരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ ലോക മലമ്പനി ദിനചാരണം നടത്തി. പഞ്ചായത്ത്‌ തല ഉത്ഘാടനവും, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയും ബഹു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ബഹു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി. എം. രാധാമണി ഉൽഘാടനം ചെയ്തു. തുടർന്ന് മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി അടിച്ചിറക്കിയ നോട്ടീസ് യോഗത്തിൽ വെച്ച് വിതരണം ചെയ്തു. ആരോഗ്യ -ആശ പ്രവർത്തകർ ഉൾപ്പെടുന്ന ടീമുകളായി ഉറവിടം നശികരണവും, ഗപ്പി മത്സ്യ നിക്ഷേപവും നടത്തി. തുടർന്ന് മരുതംകുളം ക്വാറയിലെ  അതിഥി തൊഴിലാളികൾക്കുള്ള മലേറിയ രോഗ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി.

പരിപാടിക്ക് മെഡിക്കൽ ഓഫീസർ ഡോ. മനീഷ വി. സോമരാജ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കെ.സുജിത് കുമാർ, രഞ്ജിത് ലാൽ, ജൂനിയർ പബ്ലിക് ഹെൽത് നഴ്സുമാരായ ശ്രീമതിമാർ. ജെസ്സി മാത്യു, പി.കോമളവള്ളി, അനുപമ. പി. ഡി, മേരി. എം. യൂ. എന്നിവർ നേതൃത്വം നൽകി.



No comments