ഷവർമയിൽ ചിക്കൻ കുറഞ്ഞു കാബേജ് കൂടി ; കാഞ്ഞങ്ങാട് ഹോട്ടലിന് നേരെ ആക്രമണം
കാഞ്ഞങ്ങാട്,അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ഹോട്ടലിന് നേരെയാണ് രാത്രി അക്രമമുണ്ടായത്.ഷവർമ്മയിൽ കാബേജ് കൂടിയെന്ന് പറഞാണ് ഒരു സംഘം ഹോട്ടലിന് നേരെ അക്രമം നടത്തിയത്,
ഷവർമ്മയിൽ കോഴിയിറച്ചിയേക്കാൾ കൂടുതൽ കാബേജ് ചേർത്തെന്നാണ് ആരോപണം,ഹോട്ടലിന് മുൻവശം ഷവർമ്മ നിർമ്മിക്കുന്ന ചില്ല് ക്യാബിൻ ഉൾപ്പെടെ അടിച്ച് തകർത്തു.
ചില്ല് കൊണ്ട് കൈക്ക് സാരമായി മുറിവേറ്റ ഹോട്ടൽ തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു,.വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തിഅക്രമം നടത്തിയവർക്കും ചില്ല് തറച്ച് മുറിവേറ്റു,
No comments