Breaking News

യുവാവിന്റെ മൂക്കിനുള്ളിൽ അട്ട ജീവനോടെ വാണത് മൂന്നാഴ്ച! കട്ടപ്പന സ്വദേശി ഡിബിൻ എബ്രഹാമിന്റെ മൂക്കിനകമാണ് കുളയട്ട സുഖവാസ കേന്ദ്രമാക്കിയത്


യുവാവിന്റെ മൂക്കിനുള്ളില്‍ അട്ട ജീവനോടെ വാണത് മൂന്നാഴ്ച! കട്ടപ്പന സ്വദേശി വാലുമ്മേല്‍ ഡിബിന്‍ എബ്രഹാമിന്റെ മൂക്കിനകമാണ് കുളയട്ട സുഖവാസ കേന്ദ്രമാക്കിയത്.ആഴ്ചകള്‍ക്കു മുന്‍പുണ്ടായ തുമ്മലില്‍ നിന്നാണ് തുടക്കം. ആദ്യമൊക്കെ നിറുത്താതെയുള്ള തുമ്മല്‍ കാര്യമാക്കാതെയിരുന്ന ഡിബിന്‍ മൂക്കില്‍ നിന്ന് രക്തം വന്നതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി.




എന്‍ഡോസ്‌കോപ്പിയടക്കം ചെയ്തു നോക്കിയെങ്കിലും രക്തം വരാന്‍ എന്താണ് കാരണം എന്ന് കണ്ടെത്താനായില്ല. മൂക്കിലൊഴിക്കാനുള്ള തുള്ളി മരുന്നുമായി ഡിബിന്‍ വീട്ടലേക്കു മടങ്ങിയെങ്കിലും അസ്വസ്ഥത മാറിയില്ല. ആയുര്‍വേദ ആശുപത്രിയെ സമീപിച്ചെങ്കിലും രക്തശ്രാവം തുടര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് പള്ളിക്കവലയിലുള്ള ഇ.എന്‍.ടി വിദഗ്ദ്ധ ഡോ. ശ്രീജമോളുടെ അടുത്ത് ഡിബിന്‍ ചികിത്സ തേടി. ഇവിടെ നടത്തിയ പരശോധനയിലാണ് മൂക്കിനുള്ളില്‍ രക്തം കുടിച്ച്‌ മയങ്ങിയിരിക്കുന്ന കുളയട്ടയെ കണ്ടെത്തിയത്. ഉടന്‍ അട്ടയെ പുറത്തെടുത്തു.




നാല് സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നു അട്ടയ്ക്ക് ! ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിലെ ജലം ഉപയോഗിച്ച്‌ മുഖം കഴുകിയപ്പോഴാകാം അട്ട മൂക്കിനുള്ളില്‍ കയറിയത് എന്നാണ് ഡിബിന്‍ സംശയിക്കുന്നത്. മൂക്കില്‍ ഒളിച്ചിരുന്നവനെ കണ്ട് ഞെട്ടിയെങ്കിലും ഭീകരനെ പുറത്തെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഡിബിന്‍.

No comments