Breaking News

ഗുരുപുരം ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു


ഇരിയ : ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്നും നാളെയുമായി നടക്കും. മഹോത്സവത്തിന് തുടക്കം കുറിച്ച് വിവിധ പ്രദേശിക സമിതികളുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. വൈകുന്നേരം ഭാഗവതാചാര്യൻ നാരായണമൂർത്തി ഗുരുപരത്തിൻ്റെ കാർമ്മികത്വത്തിൽ വിളക്ക് പൂജയും, മലയാക്കോൾ ശ്രീകൃഷ്ണ സേവാ സമിതിയുടെ നേതൃത്വത്തിൽ കൽവിളക്ക് സമർപ്പണം, അരയാൽത്തറ സമർപണം,സോപാന സംഗീതം ,പൂരക്കളി, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും. നാളെ രാവിലെ മുതൽ ഗണപതി ഹോമം, ഭജന ,തുലാഭാരം, അന്നദാനം, പൂരക്കളി, നൃത്തോത്സവം എന്നിവയോട് കൂടി സമാപിക്കും

No comments