Breaking News

രക്തം നൽകാൻ പോലീസ് കാസർഗോഡ് പോലീസ് ആസ്ഥാനത്ത് മെഗാ രക്തദാന ക്യാമ്പ് നാളെ


കാസർഗോഡ്:  ജില്ലയിൽ വർദ്ധിച്ചു വരുന്ന രക്തത്തിന്റെ ആവശ്യവും രക്തബാങ്കുകളിൽ അത്യാവശ്യത്തിന് പോലും രക്തം ലഭിക്കാത്ത സാഹചര്യവും കണക്കിലെടുത്ത് മെഗാ രക്തദാന ക്യാമ്പുമായി കാസർകോട് പോലീസ്.  പാറക്കട്ടയിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് (DHQ കോൺഫറൻസ് ഹാൾ) വെച്ച് ജനറൽ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടു കൂടി നാളെ (27,ബുധൻ) രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

പോലീസ് ഓഫീസർമാർക്കൊപ്പം പൊതുജനങ്ങളെയും രക്തദാനത്തിനായി  ക്യാമ്പിലേക്ക് ക്ഷണിക്കുകയാണ്. 

രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്.

No comments