മഴക്കാലപൂർവ്വ ശുചീകരണം: കോടോംബേളൂർ പത്തൊമ്പതാം വാർഡിൽ ഗൃഹസന്ദർശനം ആരംഭിച്ചു
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഉറവിടനശീകരണത്തിനും ബോധവൽക്കരണത്തിനുമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ വാർഡുമെമ്പർ, വാർഡു സമിതി അംഗങ്ങൾ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനത്തിനു തുടക്കം കുറിച്ചു.
പഞ്ചായത്ത് വൈ .പ്രസിഡൻ്റ് പി.ദാമോദരൻ, വാർഡ് കൺവീനർ പ്രജിത്ത്, JHI പ്രമോദ്, ആശ വർക്കർമാരായ രമണി, മിനി, വാർഡ് സമിതി അംഗങ്ങളായ വി.കെ.കൃഷ്ണൻ, മോഹനൻ കാട്ടിപ്പാറ, പ്രമീള മലയാക്കോൾ എന്നിവർ നേതൃത്വം നൽകി.
No comments