Breaking News

മലയോരത്തെ വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴി നടന്നു കനകപ്പളളിയിൽ ഇടവക വികാരി ഫാ.പീറ്റർ കനീഷ്, ബിരിക്കുളത്ത് ഇടവക വികാരി ഫാ.അഖിൽ മുക്കുഴിയും നേതൃത്വം നല്കി


പരപ്പ: ലോക സമൂഹത്തോടൊപ്പം കാസറഗോഡ് ജില്ലയിലെ ക്രൈസ്തവ വിശ്വാസികളും യേശുക്രിസ്തുവിൻ്റെ കുരിശുമരണത്തെ അനുസ്മരിച്ച് ദുഃഖവെള്ളി ആചരിച്ചു. എല്ലാ ദേവാലയങ്ങളിലും രാവിലെ ഏഴു മണിയോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. പീഢാനുഭവ ചരിത്ര വായന കുരിശുമുത്തൽ, കയ്പുനീർ വിതരണം തുടങ്ങിയവയ്ക്കു ശേഷം കുരിശിൻ്റെ വഴി എന്ന കുരിശു വഹിച്ചുള്ള വിശ്വാസികളുടെ വിലാപയാത്രയും നടന്നു.

പരപ്പ ബിരിക്കുളം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്കും കുശിൻ്റെ വഴിക്കും ഇടവക വികാരി ഫാ.അഖിൽ മുക്കുഴി നേതൃത്വം നല്കി. ബിരിക്കുളം പള്ളിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര പ്ലാത്തടംതട്ട്  കുരിശടിയിൽ സമാപിച്ചു. നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്ത കുരിശിൻ്റെ വഴിക്ക് ശേഷം നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

കനകപ്പളളി സെന്റ് മാർട്ടിൻ ഡി. പോറസ് ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴി. ഉച്ചക്കഴിഞ്ഞ് 2.30 തുടങ്ങിയ കുരിശിന്റെ വഴി 6.30 ന് അവസാനിച്ചു. ഇടവക വികാരി ഫാ പീറ്റർ കനീഷ് , ഫാ:സണ്ണി തോമസ്, മദർ വിക്ടോറിയ, സിസ്റ്റേഴ്സ്, പാരീഷ് കൗൺസിൽ സെക്രട്ടറി ഡെന്നീസ് ജോസഫ് എന്നിവർ നേതൃത്വം നൽകി. 50 ദിവസത്തെ വ്രതനിഷ്ഠയോടെ കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് 30 ഓളം പേർ ചേർന്ന് വലിയ മരകുരിശ് കണ്ണൂർ രൂപത തീർത്ഥാടന കേന്ദ്രമായ വടക്കാം കുന്ന് കുരിശുമലയിൽ എത്തിച്ചത്. എല്ലാവർക്കും പാച്ചോർ നേർച്ചയും നൽകി. എക്കാലക്കൽ കല്യാണി മമ്മയുടെ വകയായി കുടിവെള്ളം നൽകി. കൂടാതെ വഴി നീളെ ജാതി മത ഭേതമന്യ   കുടിവെളളം നൽകി

മാലോത്തെ പ്രധാന സീറോ മലബാർ ഇടവക ദേവാലയങ്ങളായ മാലോം സെന്റ് ജോർജ് പള്ളി, കൊന്നക്കാട് സെന്റ് മേരിസ് പള്ളി, പുഞ്ച സെന്റ് തോമസ് പള്ളി, പറമ്പ സെന്റ് മേരിസ് പള്ളി, നാട്ടക്കൽ ആശ്രമ ദേവാലയം, ചുള്ളി സെന്റ് മേരിസ് പള്ളി, പുല്ലൊടി സെന്റ് അൽഫോൻസാ പള്ളി, ദർഘാസ് അമലഗിരി സെന്റ് മേരിസ് ദേവാലയം എന്നിവിടങ്ങളിലും മറ്റ് കുരിശ് പള്ളികളിലുമായി നടന്ന പ്രാർത്ഥനയിലും തിരുകർമങ്ങളിലും നൂ





No comments