Breaking News

മലയോരത്തിന് ഉത്സവ രാവുകൾ സമ്മാനിച്ച 'തളിർ മാലോം ഫെസ്റ്റ്' സമാപിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ മേള കാണാനെത്തി


വെള്ളരിക്കുണ്ട് : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു വന്ന തളിർ മാലോം ഫെസ്റ്റ് സമാപിച്ചു. വിജ്ഞാനവും വിനോദവും പകർന്ന മലയോരത്തിൻ്റെ വിനോദമാമാങ്കത്തിന്  മലയോര മേഖലകളിൽ നിന്നും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് പങ്കാളികളായത്.

കാർഷിക നടീൽ വസ്തുക്കളുടെ പ്രദർശനം, കാർഷികല പ്രദർശനം, ഫ്ളവർഷോ, അക്വാറ്റിക്ഷോ, പെറ്റ്ഷോ, കരകൗശല പ്രദർശനം, അമ്യൂസ്മെൻ്റ് റൈഡുകൾ, കലാസന്ധ്യ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം മികച്ച ജനപങ്കാളിത്തമാണ് നേടിയത്.

മാലോം ഫെസ്റ്റിന്റെ ഭാഗമായി  നടന്ന സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ  രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ അൻഡ്റൂസ് വട്ടക്കുന്നേൽ. ജോബി കാര്യാവിൽ. ബിനു തോമസ് കുഴിപ്പള്ളി. സോമി ജോർജ്ജ് എൻ. ഡി. ജോസഫ്. കുഞ്ഞു മോൻ നീലീശ്വരം. പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം പരപ്പബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു.

No comments