Breaking News

വാക്കുപാലിച്ച് സുരേഷ് ​ഗോപി; ‘ഒറ്റക്കൊമ്പന്റെ‘ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്




പറഞ്ഞ വാക്ക് പാലിച്ച് നടൻ സുരേഷ് ​ഗോപി(Suresh Gopi ). പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എഎംഎ) സുരേഷ് ​ഗോപി തുക കൈമാറിയത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും രം​ഗത്തെത്തുന്നത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം' എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

No comments