Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും അനുമോദന യോഗവും നടന്നു





കരിന്തളം: ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത് ദിനത്തിന്റെ ഭാഗമായി ഏപ്രിൽ 24 ന് കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിൽ വിശേഷാൽ ഗ്രാമ സഭ ചേർന്നു. കോയിത്തട്ട കുടുംബശ്രീ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷത വഹിച്ചു. ആർദ്ര കേരളം പുരസ്കാരം ഒന്നാം സ്ഥാന നേടിയ ആരോഗ്യ ടീം, ജിയിലെ ഒന്നാമത്തെ മികച്ച ഹരിത കർമ്മസേന, ജൈവ വൈവിധ്യമേഖലയിൽ സംസ്ഥാനത്തെ മൂന്നാം സ്ഥാനം, 100 % നികുതി പിരിച്ച ജീവനക്കാർ, ജില്ലയിൽ ഏറ്റവും കൂടുതൽ തുക മൃഗസംരക്ഷണ മേഖലയിൽ ചില വഴിച്ച ടീം എന്നിവയേയും മികച്ച ഹോമിയോ ഡോക്റർ ക്കുള്ള പുരസ്കാരം നേടിയ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കരിപ്പത്ത്, സമം പരിപാടിയുടെ ഭാഗമായി മികച്ച ഡോക്ടറായി പുരസ്കാരം നേടിയ കോവിഡ് കൺട്രോൾ റൂം നോഡൽ ഓഫീസർ ഡോ. ഡാൽമിറ്റ നിയ ജെയിംസ്, സംസ്ഥാനത്തെ മികച്ച അംഗൺ വാടി വർക്കറായി തെരെഞ്ഞടുക്കപ്പെട്ട ശാലിനി വിനോദ്, മികച്ച കുടുംബശ്രീ സംരംഭകയായ സീന, ജീല്ലയിൽ ഏറ്റവും കുടുതൽ പാൽ അളന്ന ക്ഷീര സംഘം പ്രസിഡന്റ് മനോജ് തോമസ് എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശ കുന്തള, പഞ്ചായത്ത് ൈവസ് പ്രസിഡന്റ് ടി.പി. ശാന്ത, സ്ഥിരം സമിതി അധ്യൻ ക്ഷൻ മാരായ സി. എച്ച് അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ , CDS ചെയർ പേഴ്സൺ ഉഷാ രാജു , കെ.പി. നാരായണൻ , അഡ്വ. കെ.കെ.നാരായണൻ , ഡോ.രാജേഷ് കരിപ്പത്ത് എന്നിവർ സംസാരിച്ചു. ഷീല പി. യു. നന്ദി പറഞ്ഞു.

No comments