Breaking News

ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടക്കൽ സ്കൂൾ വജ്രജൂബിലി ആഘോഷത്തിന് പ്രൗഢമായ തുടക്കം


വെള്ളരിക്കുണ്ട് :നാട്ടക്കൽ എ. എൽ. പി. സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷവും മുപ്പത് വർഷത്തെ സേവനത്തിന് ശേഷം മുപ്പത് വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ദേവകി ടീച്ചർക്കുള്ള യാത്രയപ്പും വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ കെ. കെ തങ്കച്ചൻ അധ്യക്ഷതവഹിച്ചു. ചലച്ചിത്ര-സിരിയൽ താരം മഞ്ജുളൻ മുഖ്യാതിഥിയായിരുന്നു. 2021 ലെ ഓടപ്പഴം പുരസ്‌കാരജേതാവ് ഷൈജു മാഷിനെ മഞ്ജുളൻ അനുമോദിച്ചു.

പ്രധാന അധ്യാപിക കെ. വിജയകുമാരി സംഘാടക സമിതി ചെയർമാൻ എൻ. പി രാജൻ. കെ. പി. ഫിലിപ്പ്. രഞ്ജിനി മനോജ്‌. പി. കെ. ജയലളിത. സി. ദേവകി. എം. രാജേഷ്. എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധകലാപരിപാടികളും അരങ്ങേറി.

ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ ഭാഗമായി പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം, പി ടി എ ഭാരവാഹികളുടെ സംഗമം, സർഗാത്മക ക്യാമ്പുകൾ, പഴമയുടെ പയമ, പ്രാദേശിക കലകളുടെ അവതരണം, ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ എന്നിവയും നടക്കും

No comments