'രാമായണം സമർപ്പിത ഭക്തിയുടെ കാവ്യം ' രാജ്മോഹൻ ഉണ്ണിത്താൻ എംപി പരപ്പ തളി ക്ഷേത്രത്തിൽ ആദരസഭ ഉദ്ഘാടനം ചെയ്തു
പരപ്പ : രാമായണം സമർപ്പിത ഭക്തിയുടെ കാവ്യം ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു പിതാവിനോടും മാതാവിനോടും പ്രജകളോടും ഗുരുവിനോടും എല്ലാം ഉള്ള സമർപ്പിത ഭക്തി രാമായണത്തിൽ കാണാം. ആധുനിക കാലത്ത് ഭരണാധികാരികൾ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതും ജനാധിപത്യ ആദ്യ രീതികൾ കൾ എങ്ങനെ ആയിരിക്കണം എന്നതും രാമായണത്തിലൂടെ നമുക്ക് വായിച്ചെടുക്കാം. ഇന്നത്തെ ജനാധിപത്യ സമൂഹം രാമായണത്തിൽ അന്തസത്ത അറിയേണ്ടതാണ്. തളി ക്ഷേത്രത്തിൽ ആദര സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി .ചടങ്ങിൽ സൂര്യ തേജസ് പ്രാർത്ഥനാ ഗാനം പാടി ആഘോഷകമ്മിറ്റി ചെയർമാൻ കെ. .ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു കെ ദാമോദരൻ മാസ്റ്റർ, പള്ളിക്കി അച്ഛൻ കുഞ്ഞമ്പുനായർ , വിജയൻ കോട്ടക്കൽ, ചന്ദ്രാവതി മേലത്ത്, ടി. അനാമയൻ , മഹേഷ് പാലക്കിൽ ,വി കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു ച്ചു മുൻകാല ക്ഷേത്ര ഭാരവാഹിയായിരുന്നു ഇന്ന് ബ്രഹ്മശ്രീ ശ്രീ വി. എൻ ഈശ്വരൻ നമ്പൂതിരി യെ ചടങ്ങിൽ ആദരിച്ചു . പൊന്നാടയണിയിച്ചു ഉപഹാരം നൽകി
No comments