Breaking News

വിവാഹ വാഗ്ദാനം നൽകി പീഡനം: 22 കാരന്റെ വീട്ടുപടിക്കലിൽ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം



മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലിൽ കുത്തിയിരിപ്പ് സമരം നടത്തി തമിഴ് യുവതി. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയാണ് മൂന്ന് ദിവസം കൂമംകുളത്ത് വീടിന് മുന്നിൽ കുത്തിയിരുന്നത്.

ഏഴ് മാസം മുമ്പ് ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനെത്തിയ യുവാവ് അടുപ്പത്തിലായെന്നും വിവാഹം ചെയ്യാമെന്ന് പ്രേരിപ്പിച്ച് പീഡിപ്പിച്ചതായും യുവതി പറയുന്നു. ഒരാഴ്ച മുമ്പ് യുവാവ് നാട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ യുവതി ഞായറാഴ്ച മഞ്ചേരിയിലെത്തി കൂമംകുളത്തെ 22കാരന്റെ വീട്ടിൽ എത്തുകയായിരുന്നു.

വിവാഹം ചെയ്യാതെ മടങ്ങില്ലെന്ന വാശിയിലായിരുന്നു യുവതി. വിവരമറിഞ്ഞ് മഞ്ചേരി പൊലീസ് എത്തി ബുധനാഴ്ച ഉച്ചക്ക് ശേഷം യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. യുവാവിനോടും ബന്ധുക്കളോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സംഭവം നടന്നത് ചെന്നൈയിലായതിനാൽ അവിടെ പോലീസിൽ പരാതി നൽകാൻ പൊലീസ് നിർദേശിച്ചിരിക്കയാണ്. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി പൊലീസ് പറയുന്നു.

No comments