Breaking News

വള്ളിക്കടവ് പ്രിയദർശിനി കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നു പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത്‌ 2021-22 സാമ്പത്തിക വർഷത്തിൽ 7 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തി യാക്കിയ  വള്ളിക്കടവ് പ്രിയദർശിനിനഗർ റോഡ് പഞ്ചായത്ത്‌ പ്രിസിഡന്റ്  രാജു കട്ടക്കയം ഗതാഗതത്തിനായി തുറന്നു കൊടുത്തു.

മഴക്കാലാമായാൽ ചെളിക്കുളമായി മാറുന്ന റോഡ് കോൺക്രീറ്റ് റോഡായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.വാർഡ് മെമ്പർ ജെസ്സി ചാക്കോ അധ്യക്ഷത വഹിച്ചു,എൻ. ഡി. വിൻസെന്റ്. ബിനു കുഴിപ്പള്ളി. മാർട്ടിൻ ജോർജ്ജ്, സിസ്റ്റർ ആൻ മരിയ, ലിയമരിയ. എന്നിവർ പങ്കെടുത്തു

No comments