Breaking News

'വെള്ളരിക്കുണ്ട് വടക്കാക്കുന്ന് ക്വാറി സമരം: ജില്ലാ കളക്ടർ സമര സമിതിക്കു നൽകിയ വാക്ക് പാലിക്കണം': സി പി ഐ പരപ്പ ലോക്കൽ സമ്മേളനം


വെള്ളരിക്കുണ്ട് : വടക്കക്കുന്നിൽ ക്വാറി ആരംഭിക്കുന്നതിനുമായി  ബന്ധപ്പെട്ട് ജനകീയ സമര സമിതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ ജില്ലാ കളക്ടർ തയ്യാറാകണം എന്ന് സി പി ഐ പരപ്പ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.വലീയ വിഭാഗം ജനത ക്വാറി ഭീതിയിൽ കഴിയുമ്പോൾ ഒരു വിഭാഗം ഉദ്യോഗസ്ഥർ ക്വാറി മാഫിയയെ സഹായിക്കാൻ ശ്രമിക്കുകയാണ്. ഇതിനു ചില രാഷ്ട്രീയ ശക്തികൾ പിൻബലം നൽകുന്നുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിഞ്ഞു സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയാലേ ജനകീയ സമരങ്ങൾ വിജയിക്കുകയുള്ളൂ.

ലോക്കൽ സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സി പി ബാബു,കെ എസ് കുര്യാക്കോസ്, എം കുമാരൻ മുൻ എം എൽ എ , എം ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറിയായി ഭാസ്കരൻ അടിയോടിയെയും അസിസ്റ്റന്റ് സെക്രട്ടറി ആയി ധനീഷ് ബിരിക്കുളത്തെയും തെരഞ്ഞെടുത്തു.

No comments