Breaking News

16കാരനെ വധിക്കാൻ ശ്രമിച്ച സംഭവം, പ്രതികൾ ഒളിവിൽ




കുണിയ :പിതാവിനെ ആക്രമിക്കുന്നത് തടയാൻ ചെന്ന 16 കാരന് കുത്തേറ്റ് ഗുരുതരം. കുണിയ ബിലാൽ മസ്ജിദിന് സമീപത്തെ മജീദിൻ്റെ മകൻ മൺസൂറി (16)നാണ് കുത്തേറ്റത്.

ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ തടയാൻ ചെന്ന മൺസൂറിനെ അജ്മൽ, മജീദ്, ഖാദർ, അബ്ദുള്ള എന്നിവരാണ് മർദ്ദിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തത്. ദേഹത്ത് മാരകമായ രണ്ട് കുത്തേറ്റ മൺസൂറിനെ മംഗലാപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിചിരിക്കുകയാണ്,

പെരുന്നാൾ ദിനമായഇന്നലെ ഉച്ചക്ക് 12 മണിയോടെ കുണിയ ബിലാൽ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. പരാതിയിൽ നാലംഗ സംഘത്തിനെതിരെ വധശ്രമത്തിന് ബേക്കൽ പോലീസ് കേസെടുത്തു.

അക്രമത്തെ തുടർന്ന് പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

No comments